Wednesday, June 22, 2011

വായനാദിനം പകര്‍ന്നുനല്‍കുന്നത്....

ഓരോ വായനാദിനവും എനിക്ക് പുതിയ പുതിയ അനുഭവങ്ങളാണ് നന്‍കുന്നത്. പരിപാടിയിലെ പങ്കാളിത്തം അപ്രതീക്ഷിതം തന്നെയായിരുന്നു. പതിനഞ്ചുപേരെ മാത്രം പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് മുപ്പത്തഞ്ചോളം കുട്ടികളുടെ സജീവമായ പങ്കാളിത്തമായിരുന്നു. അവര്‍ ആവേശത്തോടെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
എന്നത്തെയും പോലെ ഇപ്രാവശ്യവും സാഹിത്യപ്രശ്നോത്തരി നടത്താന്‍ തന്നെയാണ് ലൈബ്രറി തീരുമാനിച്ചത്. കൂടെ എസ്.എസ്.എല്‍.സി.യ്ക്ക് ഉന്നതവിജയം നേടിയവര്‍ക്കും എല്‍.എസ്.എസ്. നേടിയവര്‍ക്കും അനുമോദനവും നല്‍കാന്‍ തീരുമാനിച്ചൂ. അതിനിടയില്‍ ജെ.ആര്‍.എഫ് നേടിയ ലൈബ്രറി പ്രവര്‍ത്തക ലോലിതയേയും അനുമോദിക്കാന്‍ തീരുമാനിച്ചൂ. നല്ല രീതിയിലുള്ള പങ്കാളിത്തം പരിപാടിക്ക് കൊഴുപ്പേകി. പരിപാടി തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി മുഹമ്മദാലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയവര്‍ക്കും എല്‍.എസ്.എസ് നേടിയവര്‍ക്കും ജെആര്‍.എഫ് നേടിയവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മുഹമ്മദാലി മാസ്റ്റര്‍ നല്‍കി. പ്രശ്നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാ‍നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സുന്ദരി നല്‍കി. എം.ശിവപ്രസാദ് പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കി. സംസ്ഥാന ലൈബ്രറി കൌണ്‍സിലര്‍ ടി.മോഹന്‍ദാസന്‍ അധ്യക്ഷത വഹിച്ചു. പി.സുന്ദരി, ലിജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയവര്‍ മറുപടിപ്രസംഗം നടത്തി. ലൈബ്രറി പ്രസിഡണ്ട് ഗിജി ശ്രീശൈലം സ്വാഗതവും സെക്രട്ടറി ദിനേശന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment