മഴയ്ക്ക് പെയ്തു മതിയായില്ലെന്നു തോന്നുന്നു. കാരണം, നിര്‍ത്താതെ ന്യൂനമര്‍ദ്ദത്തിന്റെ പേരു പറഞ്ഞു വിടാതെ കൂടിയിട്ടുണ്ട്. ഇപ്പോള്‍ അത് നമുക്ക് വലിയ ശല്യമായി തോന്നാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത് നമുക്ക് ഗുണകരം തന്നെയാണെന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ കാഴ്ചക്കാരനായിരിക്കുമ്പോഴെങ്കിലും എനിക്ക് മഴ പ്രിയപ്പെട്ടതാണ്. കുടയുടെ മധ്യസ്ഥതയോടെയെങ്കിലും ഞാന്‍ മഴയെ അനുഭവിക്കാറുണ്ട്. എന്നൊക്കെ ഭംഗിവാക്കു പറയാന്‍ പറ്റുമെങ്കിലും നമുക്ക് പലപ്പോഴും മഴയെ ഇഷ്ടമല്ല. മഴ നല്‍കുന്ന സൌകര്യങ്ങള്‍ ആവോളം ഏറ്റുവാങ്ങി മഴയെ ശപിക്കാനാണ് നമുക്കിഷ്ടം. ശാപവാക്കുകള്‍ കേള്‍ക്കാതെ പെയ്യാനാവും മഴയ്ക്കുമിഷ്ടം. അങ്ങനെ പരസ്പരധാരണയില്ലാതെ ഇരുവരും പെയ്തുതീര്‍ക്കുന്നു.
ഇഷ്ടത്തോടെ....
ഇഷ്ടത്തോടെ....
No comments:
Post a Comment