Wednesday, March 14, 2012

ചേലേമ്പ്ര ഗിജി ശ്രീശൈലം: നമുക്ക് വേണ്ടത് മാധ്യമ നിഘണ്ടുവോ

ചേലേമ്പ്ര ഗിജി ശ്രീശൈലം: നമുക്ക് വേണ്ടത് മാധ്യമ നിഘണ്ടുവോ: പൊതുപ്രവര്‍ത്തകര്‍ പറയുന്ന   വാക്കില്‍ അവര്‍  എന്ത് ഉദ്ദേശിച്ചു എന്ന് നോക്കാനല്ല  മാധ്യമപ്രവര്‍ത്തകര്‍ കണ്ണും  നട്ട് കാത്തിരിക്കുന്നത്. അത...

Monday, September 12, 2011

ശാപവാക്കുകള്‍ ബാക്കിയാക്കി....

മഴയ്ക്ക് പെയ്തു മതിയായില്ലെന്നു തോന്നുന്നു. കാരണം, നിര്‍ത്താതെ ന്യൂനമര്‍ദ്ദത്തിന്റെ പേരു പറഞ്ഞു വിടാതെ കൂടിയിട്ടുണ്ട്. ഇപ്പോള്‍ അത് നമുക്ക് വലിയ ശല്യമായി തോന്നാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത് നമുക്ക് ഗുണകരം തന്നെയാണെന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ കാഴ്ചക്കാരനായിരിക്കുമ്പോഴെങ്കിലും എനിക്ക് മഴ പ്രിയപ്പെട്ടതാണ്. കുടയുടെ മധ്യസ്ഥതയോടെയെങ്കിലും ഞാന്‍ മഴയെ അനുഭവിക്കാറുണ്ട്. എന്നൊക്കെ ഭംഗിവാക്കു പറയാന്‍ പറ്റുമെങ്കിലും നമുക്ക് പലപ്പോഴും മഴയെ ഇഷ്ടമല്ല. മഴ നല്‍കുന്ന സൌകര്യങ്ങള്‍ ആവോളം ഏറ്റുവാങ്ങി മഴയെ ശപിക്കാനാണ് നമുക്കിഷ്ടം. ശാപവാക്കുകള്‍ കേള്‍ക്കാതെ പെയ്യാനാവും മഴയ്ക്കുമിഷ്ടം. അങ്ങനെ പരസ്പരധാരണയില്ലാതെ ഇരുവരും പെയ്തുതീര്‍ക്കുന്നു.
ഇഷ്ടത്തോടെ....

Wednesday, June 22, 2011

വായനാദിനം പകര്‍ന്നുനല്‍കുന്നത്....

ഓരോ വായനാദിനവും എനിക്ക് പുതിയ പുതിയ അനുഭവങ്ങളാണ് നന്‍കുന്നത്. പരിപാടിയിലെ പങ്കാളിത്തം അപ്രതീക്ഷിതം തന്നെയായിരുന്നു. പതിനഞ്ചുപേരെ മാത്രം പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് മുപ്പത്തഞ്ചോളം കുട്ടികളുടെ സജീവമായ പങ്കാളിത്തമായിരുന്നു. അവര്‍ ആവേശത്തോടെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
എന്നത്തെയും പോലെ ഇപ്രാവശ്യവും സാഹിത്യപ്രശ്നോത്തരി നടത്താന്‍ തന്നെയാണ് ലൈബ്രറി തീരുമാനിച്ചത്. കൂടെ എസ്.എസ്.എല്‍.സി.യ്ക്ക് ഉന്നതവിജയം നേടിയവര്‍ക്കും എല്‍.എസ്.എസ്. നേടിയവര്‍ക്കും അനുമോദനവും നല്‍കാന്‍ തീരുമാനിച്ചൂ. അതിനിടയില്‍ ജെ.ആര്‍.എഫ് നേടിയ ലൈബ്രറി പ്രവര്‍ത്തക ലോലിതയേയും അനുമോദിക്കാന്‍ തീരുമാനിച്ചൂ. നല്ല രീതിയിലുള്ള പങ്കാളിത്തം പരിപാടിക്ക് കൊഴുപ്പേകി. പരിപാടി തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി മുഹമ്മദാലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയവര്‍ക്കും എല്‍.എസ്.എസ് നേടിയവര്‍ക്കും ജെആര്‍.എഫ് നേടിയവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മുഹമ്മദാലി മാസ്റ്റര്‍ നല്‍കി. പ്രശ്നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാ‍നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സുന്ദരി നല്‍കി. എം.ശിവപ്രസാദ് പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കി. സംസ്ഥാന ലൈബ്രറി കൌണ്‍സിലര്‍ ടി.മോഹന്‍ദാസന്‍ അധ്യക്ഷത വഹിച്ചു. പി.സുന്ദരി, ലിജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയവര്‍ മറുപടിപ്രസംഗം നടത്തി. ലൈബ്രറി പ്രസിഡണ്ട് ഗിജി ശ്രീശൈലം സ്വാഗതവും സെക്രട്ടറി ദിനേശന്‍ നന്ദിയും പറഞ്ഞു.

Saturday, May 28, 2011

നന്ദി....നന്ദി....!!!!!!





എന്താണെന്നറിയില്ല, 

വല്ലാതെ ഭയക്കുന്നുണ്ട് ഞാന്‍
എന്തിനെന്നറിയില്ലെങ്കിലും 
ക്ഷമിക്കുക 
ഞാന്‍ അറിയാതെ വേദനിപ്പിച്ച എല്ലാവരോടും 
നന്ദി....!!!!!!!!!!!!!!!!
ചെറിയ ചെറിയ അറിവുകള്‍ എന്നെ വേദനിപ്പിക്കുകയാണ്. 
എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന  എന്റെ സ്വപ്നങ്ങള്‍ 

നഷ്ടപ്പെടുമോയെന്ന ഭയം 
എന്നെ വല്ലാതെ ഭീതിയിലാഴ്ത്തുന്നു. 
എന്നെ ആ അവഗണന വല്ലാതെ മുറിവേല്‍പ്പിക്കുന്നു. 
അവരെ ഞാന്‍ അറിയാതെ വേദനിപ്പിച്ചെങ്കിന്‍ ക്ഷമിക്കുക. 
എന്റെ നന്ദി.... എല്ലാത്തിനും..... നന്ദി....!!!!!!! 
എങ്കിലും ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നു ഞാന്‍ 
ആ സ്വപ്നത്തെ....മോഹത്തെ.... നന്ദി....നന്ദി....!!!!!!