ഞങ്ങളുടെ വായനശാല കുട്ടികള്‍ക്ക് നടത്തിയ സാഹിത്യപ്രശ്നോത്തരി വിശേഷങ്ങള്‍ ഇവിടെ പറഞ്ഞുവെക്കാമെന്നു കരുതിയതിനു കാരണം അവരുടെ ആവേശം പങ്കുവെക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. എല്‍.പി സ്കൂള്‍ മുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയ പ്രശ്നോത്തരിയില്‍ 50 മാര്‍ക്കിനായിരുന്നു ചോദ്യങ്ങള്‍. അതില്‍ 10 മാര്‍ക്കിന് കേട്ടെഴുത്തായിരുന്നു. 40 മാര്‍ക്കില്‍ 31 വരെ മാര്‍ക്ക് നേടിയ കുട്ടികള്‍ ഉണ്ടായിരുന്നു. കേട്ടെഴുത്തില്‍ മുഴുവന്‍ ശരിയാക്കിയ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നു. അത് വളരെയധികം സന്തോഷം നല്‍കി. പ്രശ്നോത്തരിയില്‍ ചോദ്യത്തിന്റെ നേര്‍വഴിക്കല്ലെങ്കിലും അനുബന്ധവഴികളിലൂടെ അവര്‍ക്ക് ഉത്തരങ്ങള്‍ പലതും അറിയാമായിരുന്നു. ഒരു ഉത്തരം പോലും പാഴായില്ല. എടുത്തുപറയേണ്ടതെന്നു് കരുതുന്ന ഒരു കാര്യം ഇതിലൊരു കൊച്ചുകൂട്ടുകാരന്‍(മൂന്നാം ക്ലാസ്സിലാണ്) മറ്റാര്‍ക്കും കിട്ടാതിരുന്ന ഉത്തരം ഞങ്ങള്‍ കൊടുത്ത സൂചനകളുടെ സഹായമില്ലാതെതന്നെ നേടിയെടുത്തു എന്നത് വളരെയധികം സന്തോഷം പകര്‍ന്നു. ഒപ്പം കൌതുകവും.
സത്യത്തില്‍ കൂട്ടുകാരുടെ ആവേശം പ്രശ്നോത്തരി നയിച്ച ഞങ്ങള്‍ക്കും ആവേശം നല്‍കിയെന്നു് മാത്രമല്ല, അവരോടൊപ്പം കൂടുതല്‍ പരിപാടികള്‍ നടത്താനും അത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഞങ്ങള്‍ നടത്തിയ പ്രശ്നോത്തരി മൂലം ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും പരിചയപ്പെടാനും ചിലര്‍ക്കെങ്കിലും വരുംകാലങ്ങളില്‍ പരിചിതചോദ്യമായി അത് മാറുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. അടുത്ത പരിപാടികളിലും ഈ ആവേശം തുടര്‍ന്നുപോകാന്‍ പറ്റുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയണമേയെന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. അതിനുള്ള ചിന്തകളിലാണ് ഞങ്ങള്‍.

No comments:
Post a Comment