അങ്ങനെ കാത്തിരുന്നു ഒടുവില്‍ മഴയെത്തി. മഴയിലുടനീളം കാലവര്‍ഷത്തിന്റെ പെരുക്കല്‍ പ്രകടമായിരുന്നു. ജലദൌര്‍ലഭ്യം പ്രകടമായിരുന്ന മാസങ്ങള്‍ക്കുശേഷം കടന്നുവന്ന മഴ ഒരുപാടു് പേര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കഠിനമായ ചൂടില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു മഴകൊണ്ടു് സാധിതമായത്. ഇങ്ങനെ ഒരുപാടുപേരില്‍ ആശ്വാസം പകരുന്ന ഈ മഴക്കാലം ദിവസങ്ങള്‍ കഴിയുമ്പോഴേക്കും കെടുതികളുടെ വിവരങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുകയായി. കൂടെ കുറച്ചുകാലമായി മലയാളിയുടെ ജീവിതത്തില്‍ ഒഴിയാബാധയായി മാറിയ വിവിധതരം പനികളും. ജീവിതകാലം മുഴുവന്‍ പനിക്കെടുതിയുടെ മുഷ്ടിക്കുള്ളില്‍ ഞെരിയാന്‍ മാത്രം വിധിക്കപ്പെട്ട ഒരുപാട് ജന്മങ്ങള്‍ നമ്മുടെയിടയിലുണ്ട്. ഇത്തരം കാഴ്ചകള്‍ നമ്മുടെ മുമ്പില്‍ നിറഞ്ഞുനില്‍ക്കുന്നു. അതെ, മഴ ഒരേസമയം ആശ്വാസവും കദനവും ആയി മാറിമറിയുന്നു.
No comments:
Post a Comment